തിരുവനന്തപുരം: ലോകമെമ്പാടും തരംഗമായി കൊണ്ടിരിക്കുന്ന കീ കീ ചലഞ്ച് അനുകരിക്കുന്നവരെ പിടിക്കാന്‍ കേരളാ പോലീസ്. ഇതിനിടെ നിരവധി രാജ്യങ്ങളില്‍ ഒട്ടേറെ അപകടങ്ങളാണ് കീ കീ ചലഞ്ച് സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെ അപകടം വിതയ്ക്കുന്ന പരിപാടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉന്നത പോലീസ് അധികൃതര്‍ വ്യക്തമാക്കി.
കനേഡിയന്‍ റാപ്പര്‍ ഡ്രേക്കിന്റെ ‘ കീ കീ ഡു യു ലവ് മീ’ എന്ന ഗാനത്തിന് അനുസരിച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ചാടിയിറങ്ങി കാറിനൊപ്പം ഡാന്‍സ് ചെയ്യുന്നതാണ് ചാലഞ്ച്. ക്വീന്‍ എന്ന മലയാള സിനിമയിലൂടെ ശ്രദ്ധയയായ നടി സാനിയ അയ്യപ്പനും ഈ ചാലഞ്ചില്‍ രംഗത്ത് വന്നിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ രംഗത്തു വരുമോ എന്ന ആശങ്കയിലാണ് പോലീസ്. അതേ സമയം ഗുജറാത്തില്‍ നിന്നുള്ള മധ്യവയസ്‌കയുടെ കീ കീ ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വഡോദര സ്വദേശിനിയായ റിസ്വാന മിര്‍ ആണ് താരമായത്.
Read also:കറുപ്പഴകില്‍ വെസ്പ നോട്ട് 125 സി സി മോഡല്‍ വിപണിയിലെത്തി
കീ കീ ചാലഞ്ച് അപകടകരമായതിനാല്‍ ഏറ്റെടുക്കുകയോ മറ്റുള്ളവരെ വെല്ലുവിളിക്കുകയോ ചെയ്യരുതെന്ന ഗുജറാത്ത് പോലീസിന്റെ കര്‍ശന നിര്‍ദേശത്തിനിടയിലാണ് റിസ്വാന എന്ന പെൺകുട്ടി ഇത്തരത്തിലൊരു പ്രകടനവുമായി എത്തിയത്. റിസ്വാനയുടെ നൃത്തം പുരോഗമിക്കുന്നതിനിടയില്‍ പിന്നാലെ വരുന്ന വാഹനം ഹോണ്‍ മുഴക്കുന്നതും, അവരോട് കടന്നുപോകുവാന്‍ റിസ്വാന ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തിറങ്ങുകയും നൃത്തം ചവിട്ടുകയും തുടര്‍ന്ന് തിരികെ വാഹനത്തിനുള്ളില്‍ കയറുന്നതുമായ ചാലഞ്ച് ജീവനു തന്നെ അപകടമാണെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.
Post Your Comments