കടുത്ത ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന രാജ്യമാണ് ചൈന. എന്നാൽ ചൈനയ്ക്കായി സെന്‍സര്‍ഷിപ്പുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പുതിയ സര്‍ച്ച് എഞ്ചിന്‍ ആരംഭിക്കാനുള്ള ഗൂഗിളിന്റെ തീരുമാനം കമ്പനിക്കുള്ളിൽ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മുൻപ് ചൈനയുടെ കടുത്ത സെന്‍സര്‍ഷിപ്പുകളോട് എതിർത്ത് തങ്ങളുടെ സേവനം ചൈനയിൽ ഗൂഗിൾ നിർത്തലാക്കിയിരുന്നു. ‘ഡ്രാഗണ്‍ ഫ്‌ളൈ’ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന പുതിയ സര്‍ച്ച് എഞ്ചിൻ മനുഷ്യാവകാശം, ജനാധിപത്യം, മതം, പ്രതിഷേധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാം തന്നെ തടയുന്ന രീതിയിലാകും വിവരങ്ങൾ നൽകുന്നത്.
Read also: ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ‘കിംഭോ’ ആപ്ലിക്കേഷൻ നീക്കം ചെയ്തു
ലോകത്തിലെ വിവരങ്ങള്‍ ഏകീകരിക്കുക, അത് ആവശ്യത്തിന് വിതരണം ചെയ്യുക എന്ന ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള പിന്തിരിയലാണ് ഇതെന്നാണ് ഗൂഗിൾ ജീവനക്കാരുടെ പ്രതികരണം. ജീവനക്കാർ തന്നെ രംഗത്ത് എത്തിയതോടുകൂടി സി.ഇ.ഒ സുന്ദര്‍ പിച്ചൈയുടെ തീരുമാനം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.
Post Your Comments