ന്യൂഡൽഹി : വാട്സ് ആപ്പിനെ വെല്ലുന്ന തരത്തിൽ പതഞ്‌ജലി പുറത്തിറക്കിയ ‘കിംഭോ’ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തു. ടെക്നോളജി ഡവലപ്മെൻറ് ഫേസ് പൂർത്തിയാക്കി കഴിഞ്ഞാൽ ഉടൻ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ അപ്‌ലോഡ് ചെയ്യുമെന്ന് പതഞ്ജലി വക്താവ് എസ്.കെ. തിജാർവാല അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആപ്പ് പുറത്തിറക്കിയത്. പുതിയ ആപ്ലിക്കേഷൻ ഒരു ദിവസത്തേക്ക് മാത്രമുള്ള ട്രയൽ ആണെന്ന് കമ്പനി അറിയിച്ചു.
പരീക്ഷണ ഘട്ടത്തിൽ പോലും കിംഭോയെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് എസ്.കെ. തിജാർവാല ട്വീറ്റ് ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു ദിവസം ട്രയലിനായി ആപ്പ് നൽകിയിരുന്നു. വെറും മൂന്ന് മണിക്കൂറിൽ 1.5 ലക്ഷം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തു. ഈ പ്രതികരണത്തിന് നന്ദി. ആപ്പിൻെറ സാങ്കേതിക പ്രവർത്തനങ്ങൾ നടക്കുന്നു, ആപ്പ് ഉടൻ പ്രവർത്തനം ആരംഭിക്കും- അദ്ദേഹം കുറിച്ചു.
Post Your Comments