Latest NewsKerala

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ പ്രശാന്ത് കുമാര്‍ (41), കടമ്പനാട് സ്വദേശിനി  ജയസൂര്യപ്രകാശ് (34) എന്നിവരാണ് പിടിയിലാണ്.

ബാല്യകാലസുഹൃത്തുക്കളായ ഇരുവരും കെ.ടി.ഡി.സി, നോര്‍ക്ക, സ്പോര്‍ട്സ് കൗണ്‍സില്‍, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ ഇടങ്ങളിലാണ് ജോലി വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷത്തോളം രൂപ പലരില്‍നിന്ന് തട്ടിയത്.

Read also:കമ്പകക്കാനം കൂട്ടക്കൊല; മരിച്ച ആർഷയെക്കുറിച്ച് സഹപാഠികളും അധ്യാപികയും വെളിപ്പെടുത്തുന്നു

18 പേര്‍ തട്ടിപ്പിനിരയായതായി തെളിഞ്ഞു. കെ.ടി.ഡി.സി.യാണ് ഇത്തരത്തില്‍ നിയമനത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം പോലീസിലറിയിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ജോലിസംബന്ധമായ ഉത്തരവുകളും മറ്റും കാട്ടിയാണ് ഇവര്‍ തട്ടിപ്പുനടത്തിയിരുന്നത്. പണം കൊടുക്കുന്നവരെ വിശ്വസിപ്പിക്കാനായി മുദ്രപ്പത്രങ്ങളില്‍ അതത് വകുപ്പ് മേധാവികള്‍ ഒപ്പിട്ട വ്യാജ നിയമന ഉത്തരവും ഇവര്‍ കൈമാറിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്ന് നിരവധിപേര്‍ ഇത്തരത്തില്‍ ചതിക്കപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button