ബെയ്ജിംഗ്: വീട്ടിനകത്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് അച്ഛനും മകളും. ഒരു ചൈനീസ് വെബ്‌സൈറ്റാണ് ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അച്ഛനും മകളും രക്ഷപ്പെടാൻ കാരണമായത് പട്ടിയുടെ ശ്രദ്ധയാണെന്നാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് മിക്കവരും കമന്‍റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
ഒരു വീടിന്റെ ഹാള്‍ മുറിയില്‍ സോഫയിലിരുന്ന് വിശ്രമിക്കുന്ന അച്ഛനും മകളും, കൂട്ടത്തില്‍ തറയില്‍ കിടക്കുന്ന ഒരു പട്ടിയുമാണ് ആദ്യം ദൃശ്യത്തില്‍ കാണുക. തൊട്ടടുത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ്ജിലിട്ടിരിക്കുന്നു. തുടര്‍ന്ന് എന്തോ പുകയുന്നതും ചെറുതായി പൊട്ടുന്നതും കാണാം. ഇക്കാര്യം തിരിച്ചറിഞ്ഞ് പട്ടി സൂചന നല്‍കിയതോടെയാണ് എന്തോ പന്തികേടുണ്ടെന്ന് അച്ഛന് മനസ്സിലായത്.
ഇതോടെ അച്ഛൻ ഓടിപ്പോയി സ്‌കൂട്ടറിന്റെ ചാർജ് വയർ ഡിസ്കണക്ട് ചെയ്തു. അപ്പോഴേക്കും തീ പടർന്നു. തുടർന്ന് കുട്ടിയുമായി ഓടി വെളിയിലേക്ക് പോയ പിറകെ വൻ സ്ഫോടനം നടക്കുകയായിരുന്നു.
വീഡിയോ കാണാം:
Post Your Comments