ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര പര്യടനത്തിന് ആരംഭിച്ചു. കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നി രാജ്യങ്ങളാണ് സുഷമ സന്ദര്‍ശിക്കും. സന്ദര്‍ശനവേളയില്‍ മൂന്ന് രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരുമായും സുഷമ കൂടിക്കാഴ്ച നടത്തും. കസാഖിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും ഇന്ത്യന്‍ സമൂഹത്തെയും സുഷമ അഭിസംബോധന ചെയ്യും. ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെയാണ് സന്ദര്‍ശനം. മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ALSO READ: തന്നെയും ബ്ലോക്ക് ചെയ്യാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ മുൻ ആരാധികയ്ക്ക് മറുപടിയുമായി സുഷമ സ്വരാജ്
Post Your Comments