കൗസംബി: ദളിതനായ ഡോക്ടര്‍ക്ക് ഗ്രാമമുഖ്യന് കുടിവെള്ളം നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയിലാണു സംഭവം. ഡെപ്യൂട്ടി ചീഫ് വെറ്റിറനറി ഓഫീസറായ ഡോ.സീമയ്ക്കാണു ദുരനുഭവം നേരിടേണ്ടിവന്നത്.
ജില്ലാ പഞ്ചായത്ത് തലവന്റെ നിര്‍ദേശപ്രകാരം വികസനപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയതായിരുന്നു ഡോ.സീമ. കൈയില്‍ കുടിക്കാനായി കരുതിയിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ ഡോ.സീമ തനിക്കും ഒപ്പമുണ്ടായിരുന്ന ഗ്രാമ വികസന ഉദ്യോഗസ്ഥന് രവി ദത്തിനോടും ഗ്രാമമുഖ്യനായ ശിവ സന്പത് പാശിയോടും കുടിവെള്ളം ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും തനിക്ക് വെള്ളം നിഷേധിക്കുകയായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി.
Read also:ലോക ബാഡ്മിന്റണ്‍; ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീം പുറത്ത്
സമീപമുണ്ടായിരുന്ന മറ്റു ഗ്രാമീണരോട് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ നല്‍കരുതെന്ന് ഇരുവരും നിര്‍ദേശിച്ചെന്നും ഡോ.സീമ പറഞ്ഞു. സംഭവത്തില്‍ ഡോ.സീമ പരാതി നല്കി. അന്വേഷണം നടക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ മജിസ്ട്രേറ്റ് മനീഷ് വര്‍മ അറിയിച്ചു.
Post Your Comments