മുങ്കൂര്‍: മരണത്തിനും ജീവിതത്തിനുമിടയിൽ ജീവൻ മുറുകെപ്പിടിച്ചുകൊണ്ടുള്ള 29 മണിക്കൂറുകൾ.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന സേനയുടെയും രക്ഷാപ്രവർത്തനം ഒടുവിൽ ഫലംകണ്ടു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 110 അടി താഴ്‌ച്ചയുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട സനയെന്ന മൂന്നു വയസുകാരിയെ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.
ALSO READ: 110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട് മൂന്ന് വയസുകാരി
ചൊവാഴ്‌ച്ച പകലാണ് സംഭവം. കളിക്കുന്നതിനിടെ തുറന്ന് കിടന്ന കുഴല്‍ കിണറില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ചൈത്തി ദുര്‍ഗാ മന്ദിറിനു സമീപം താമസിക്കുന്ന നച്ചികേത് സായുടെ മകളാണ് സന. ഇയാള്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. ചൊവ്വാഴ്‌ച്ച പകല്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബുധനാഴ്‌ച്ച രാത്രി 9.30ഓടെ പുറത്തെത്തിച്ചു. 110 അടി താഴ്‌ച്ചയുള്ള കിണറില്‍ 43 അടിയുള്ള ഭാഗത്താണ് കുട്ടി കുടുങ്ങി കിടന്നത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദിച്ചു.
Post Your Comments