കൊല്‍ക്കത്ത: പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത്
ഒന്‍പത് സൂചികള്‍. സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന് പിന്നിൽ ദുര്‍മന്ത്രവാദമാകാനാണ് സാധ്യതയെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നു. തൊണ്ടവേദനയെ തുടര്‍ന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ നാദിയ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.
കുട്ടിയുടെ തൊണ്ടയ്ക്കു പിന്നിലൂടെ ഒരു സൂചിയും അന്നനാളിയിലൂടെ എട്ടു സൂചികളും കുത്തിയിറക്കിയതായി എക്‌സ് റേയില്‍ കണ്ടെത്തി. തുടർന്ന് നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സൂചികൾ പുറത്തെടുത്തത്. സൂചികള്‍ അന്നനാളത്തില്‍ തുളഞ്ഞുകയറിയിട്ടില്ലെന്ന് ഇ.എന്‍.ടി. സര്‍ജന്‍ വ്യക്തമാക്കി. സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുട്ടി.
മൂന്നുവര്‍ഷംമുമ്ബ് കുട്ടിയുടെ സഹോദരന്‍ മരിച്ചിരുന്നു. പിന്നീട് അവര്‍ ദത്തെടുത്ത കുട്ടിയും മരിച്ചു. ഇതോടെ വിഷാദരോഗത്തിന് അടിമയായ പെണ്‍കുട്ടിയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ മന്ത്രവാദം നടത്താറുള്ളതായി അയല്‍വാസികള്‍ പറയുന്നു. സംഭവത്തിൽ പ്രതികരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തയ്യാറായിട്ടില്ല.
Post Your Comments