
തൊടുപുഴ വണ്ണപ്പുറത്തു കാണാതായ നാലുപേരിൽ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. വീടിനു പിന്നിലെ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാനാട്ട് കൃഷ്ണന്‍(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്‍ജുന്‍(17) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായത്. നാലു പേരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആടിന്‍കൂടിന് സമീപത്തായി പുതിയതായി കാണപ്പെട്ട കുഴിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബനാഥന്‍ മന്ത്രവാദിയെന്ന് നാട്ടുകാര്‍ പറയുന്നു. തിരോധാനത്തിന് പിന്നില്‍ ആഭിചാരമെന്നും ഇവർ സംശയം പ്രകടിപ്പിച്ചു. മാത്രമല്ല ആഭിചാര ക്രിയകള്‍ ഈ വീട്ടില്‍ നടന്നിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി ഈ വീട്ടിലെ ആരെയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ രക്തം കിടക്കുന്നതും വീടിന്റെ പിന്‍ഭാഗത്ത് കുഴി എടുത്തതും കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ഇടുക്കി എസ്പി കെസി വേണുഗോപാല്‍ സ്ഥലത്തെത്തി.
Post Your Comments