തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ കാണാനായി പിണറായി വിജയൻ വ്യാഴാഴ്ച്ച ചെന്നൈയിലേക്ക് പുറപ്പെടും. ചെന്നൈ കാവേരി ആശുപത്രിയിലാണ് കരുണാനിധി ചികിത്സയിലുള്ളത്. കരുണാനിധിയുടെ മക്കളായ അഴഗിരി, സ്റ്റാലിന്, തമിഴ് അരസന്, കനിമൊഴി, സെല്‍വി എന്നിവരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
Read also: രജനികാന്ത് കരുണാനിധിയെ കാണാന്‍ കാവേരി ആശുപത്രിയിലെത്തി
അതേസമയം, കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രജനീകാന്ത് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, നടന് സത്യരാജ് തുടങ്ങിയവര്‍ കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
Post Your Comments