കൊച്ചി: ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ജാഗ്രതയോടെ ജനങ്ങള്‍. അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാവിലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ ജലനിരപ്പ് 165 മീറ്റര്‍ ആയ സാഹചര്യത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 168.5 മീറ്റര്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നീരോഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിനാല്‍ അണക്കെട്ടിന്റെ താഴെയുള്ളവര്‍ക്കും പെരിയാറിന്റെ തീരത്തുള്ളവര്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
Also Read : കനത്ത മഴ; ഒടുവില്‍ അണക്കെട്ട് തുറന്നു
അതേസമയം ഇടുക്കി ഡാമിന്റെ നീരൊഴുക്ക് കുറയുകയാണ്. മഴ കുറയുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. ഇടുക്കി ഡാമിലും കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Post Your Comments