കൊല്‍ക്കത്ത: സംസാരിക്കാൻ പോലും കഴിയാതെ കഠിനമായ തൊണ്ടവേദനയുമായെത്തിയ പെൺകുട്ടിയുടെ തൊണ്ടയിൽ നിന്നും കണ്ടെടുത്തത് 9 സൂചികൾ. കൊല്‍ക്കത്തയിലെ നാദിയ ജില്ലയിലാണ് സംഭവം. കൊല്‍ക്കത്തയിലെ നില്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാൽ കുട്ടി സൂചി വിഴുങ്ങിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
Read also: ആശുപത്രിയിലെത്തിക്കാൻ ഗര്‍ഭിണിയെ കുട്ടയിൽവെച്ച് ചുമന്നത് 12 കിലോമീറ്റര്‍; കുഞ്ഞ് മരിച്ചു
തൊണ്ട വേദനയെ തുടര്‍ന്ന് ജൂലൈ 29നാണ് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് സൂചി തൊണ്ടയില്‍ ഉള്ളതായി മനസിലായത്. ആദ്യം ഒരു സൂചിയാണ് കണ്ടു പിടിച്ചത്. പിന്നീട് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് ബാക്കിയുള്ള സൂചികൾ കണ്ടെത്തിയത്.
Post Your Comments