Latest NewsAutomobile

മാരുതി സുസുക്കി കാർ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക

വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുകളുടെ വില കുറയുമെന്നായിരുന്നു പ്രതീക്ഷ

കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി. നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും വിദേശ വിനിമയത്തിലെ ഏറ്റകുറച്ചിലുകളെയും തുടർന്നാണ് എല്ലാ മോഡലുകളുടെ വില കൂട്ടാൻ നിര്‍ബന്ധിതരാക്കുന്നതെന്ന് കമ്പനി പറയുന്നു. ഈ മാസം തന്നെ വില കൂടുമെന്നാണ് സൂചന. എന്നാൽ എത്ര ശതമാനം വരെ വില ഉയര്‍ത്തുമെന്നു അറിയിച്ചിട്ടില്ല.

Also read : നിർമ്മാണപ്പിഴവ്; മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകൾ തിരിച്ചുവിളിക്കുന്നു

വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുകളുടെ വില കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അത് ദിവസേന ഉയരുകയാണ്. ഇതിന് പുറമെ, വിദേശ നാണയ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളെയും ബാധിച്ചതിനാലാണ് വില ഉയര്‍ത്തുന്നതെന്നും 2.51 ലക്ഷത്തിലാരംഭിക്കുന്ന ഓള്‍ട്ടോ800 മുതല്‍ 11.51 ലക്ഷം രൂപ വില വരുന്ന സെഡാന്‍ മോഡല്‍ സിയാസിന് വരെ വിലയില്‍ മാറ്റമുണ്ടാവുമെന്നും മാരുതി സുസുക്കി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button