ലണ്ടന്‍: താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നും ഇന്ത്യയിലെ ജയിലില്‍ തന്നെ പീഡിപ്പിക്കുമെന്നും വിജയ് മല്യ. ഇന്ത്യയ്ക്കു വിട്ടുനല്‍കിയാല്‍, വിചാരണക്കാലത്തു തടവില്‍ പാര്‍പ്പിക്കാനുദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആവശ്യത്തിന് വെളിച്ചവും ശുദ്ധവായുവും ലഭിക്കില്ലെന്നും മല്യ വ്യക്തമാക്കി . നാടുകടത്തലിനെതിരെ ലണ്ടന്‍ കോടതിയില്‍ മല്യയുടെ അഭിഭാഷകര്‍ ആരോപിച്ച പ്രധാന വാദങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഈ സാഹചര്യത്തില്‍ മുംബൈ ജയിലിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. മല്യയുടെ ജാമ്യം ലണ്ടന്‍ കോടതി സെപ്റ്റംബര്‍ 12 വരെ നീട്ടി. മൂന്നാഴ്ചയ്ക്കുള്ളില്‍ ദൃശ്യങ്ങള്‍ നല്‍കാനാണ് കോടതി ഉത്തരവ്. ജയിലിലെ അസൗകര്യങ്ങള്‍ ബോധ്യപ്പടുത്താന്‍ മല്യയുടെ അഭിഭാഷകന് ഫോട്ടോകള്‍ ഹാജരാക്കിയിരുന്നു.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്ന് എടുത്ത 9000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ പ്രതിയായ മല്യ 2016 മാര്‍ച്ചിലാണ് ലണ്ടനിലേക്ക് കടന്നത്. പ്രതിയായ മല്യയെ കഴിഞ്ഞ ഏപ്രിലാണ് പോലീസ് അറസ്റ്റ് ചെയ്തത്്, അന്നു മുതല്‍ ജാമ്യത്തിലാണ്. എന്നാല്‍ തനിക്കെതിരയുള്ള പണംകടത്തു കേസ് തീര്‍ത്തും വ്യാജമാണെന്നും കോടതി എല്ലാം തീരുമാനിക്കട്ടെയെന്നും മല്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മകന് സിദ്ധാര്‍ഥും ഒപ്പമുണ്ടായിരുന്നു.
Also Read : മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു
നേരത്തേ സിബിഐ സമര്‍പ്പിച്ച തെളിവുകള്‍ സ്വീകാര്യമാണെന്നു ജഡ്ജി എമ്മ ആര്ബത്നോട് വിലയിരുത്തിയിരുന്നു. മല്യയുടെ കിങ്ഫിഷര്‍ വിമാന കമ്പനിക്ക് അനധികൃതമായി വായ്പ ലഭിക്കാന്‍ ഐഡിബിഐ ബാങ്ക് ഡപ്യൂട്ടി മാനേജര്‍ ബി.കെ. ബത്രയുമായി നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ആണ് സിബിഐ സമര്‍പ്പിച്ചത്. മജിസ്ട്രേട്ട് കോടതി വിധി അനുകൂലമായാലും മല്യയെ ഇന്ത്യയിലെത്തിക്കുക എളുപ്പമാകില്ല. ഇന്ത്യയ്ക്കനുകൂലമായ വിധി പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തെ തിരിച്ചയയ്ക്കാനുള്ള ഉത്തരവ് രണ്ടുമാസത്തിനുള്ളില്‍ യു.കെ. ആഭ്യന്തര സെക്രട്ടറി ഒപ്പിടണമെന്നാണ് നിയമം.
Post Your Comments