തിരുവനന്തപുരം•എറണാകുളം തമ്മനത്ത് ഉപജീവനത്തിനായി മത്സ്യവില്പന നടത്തിയതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മന്ത്രിസഭാ യോഗം കഴിഞ്ഞ ശേഷമായിരുന്നു കൂടിക്കാഴ്ച. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഹനാന് സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.
സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments