KeralaLatest News

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എ.കെ ബാലന്‍

അദ്ദേഹത്തിന്റെ ലാളിത്യവും വികാരസാന്ദ്രതയും കലര്‍ന്ന ആലാപന ശൈലി കേരളത്തില്‍ അനേകം ഗസല്‍ ആസ്വാദകരെ സൃഷ്ടിച്ചു

തിരുവനന്തപുരം : പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്കാരിക മന്ത്രി എ.കെ ബാലന്‍. “ഉമ്പായി മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ്. അദ്ദേഹത്തിന്റെ ലാളിത്യവും വികാരസാന്ദ്രതയും കലര്‍ന്ന ആലാപന ശൈലി കേരളത്തില്‍ അനേകം ഗസല്‍ ആസ്വാദകരെ സൃഷ്ടിച്ചു. തബലവാദകനായി സംഗീതലോകത്ത് എത്തിയ അദ്ദേഹം ബോംബെയിലെത്തി ഉസ്താത് മുജാവര്‍ അലിയുടെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. അദ്ദേഹത്തിന്‍റെ ആലാപന മികവ് തിരിച്ചറിഞ്ഞ ഗുരുവാണ് ഉംബായിയെ ഗസലിന്‍റെ വഴിയിലേക്ക് നയിച്ചത്. ഗസല്‍ ജീവിതമാക്കിയ ഉമ്പായിയാണ് മലയാളത്തില്‍ ആദ്യമായി ഗസല്‍ സംഗീത ട്രൂപ്പ് ആരംഭിച്ചതും പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം പുറത്തിറക്കിയതും. ഉംബായിയുടെ പെട്ടെന്നുള്ള ദേഹവിയോഗം കലാകേരളത്തിന് തീരാനഷ്ടമാണ്” എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Also read : ഉമ്പായി അന്തരിച്ചു

ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വെച്ച് വൈകിട്ട് 4:40നായിരുന്നു ഉമ്പായി അന്തരിച്ചത്. ക്യാന്‍സർ ബാധിതനായി ചികിൽസയിലായിരുന്നു. പി.എ ഇബ്രാഹിം എന്നാണ് യഥാർത്ഥ പേര്. 1988ൽ ആദ്യ ഗസൽ ആൽബം പുറത്തിറക്കി. ഇരുപതോളം ഗസല്‍ ഗാനങ്ങള്‍ പുറത്തിറക്കി. സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും ഏറെ ആസ്വാദകരെ നേടിയെടുത്തു. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവയാണ് പ്രശസ്തമായ ആല്‍ബങ്ങള്‍. നോവൽ എന്ന സിനിമയിൽ എം.ജയചന്ദ്രനോടൊത്ത് സംഗീത സംവിധാനം നിർവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button