KeralaLatest NewsNews

‘ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ’: അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലത മങ്കേഷ്‌കറുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകളുണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്‌ക്കാനാകാത്ത സ്ഥാനമാണ് ലത മങ്കേഷ്‌കറിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരിക്കുന്നത്.

‘ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കർ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്കർക്കുള്ളത്. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു’- മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.

Read Also  :  അണ്ടര്‍ 19 ലോക കപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനമായി 40 ലക്ഷം പ്രഖ്യാപിച്ച് ഗാംഗുലി

ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലത മങ്കേഷ്‌കറുടെ അന്ത്യം. 92 വയസ്സായിരുന്നു. ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു. ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തന്റെ 13-ാം വയസ്സിലാണ് ലത മങ്കേഷ്‌കർ സംഗീതലോകത്തേയ്‌ക്ക് ചുവടുവെയ്‌ക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button