കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ബോട്ടുകള്‍ തിരികെ കടലിലേക്ക് പോകുന്നു. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചു. ഇന്ന് പുലര്‍ച്ചെയോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോയി തുടങ്ങി.
Read also:സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത
ഇതോടെ ഹാര്‍ബറുകളില്‍ ആരവം ഉയർന്നിരിക്കുകയാണ്.നിരോധനത്തെത്തുടര്‍ന്ന് നാട്ടിലേക്കുപോയ തൊഴിലാളികള്‍ എല്ലാം തന്നെ രണ്ടുദിവസം മുമ്പേ തിരിച്ചെത്തിയിരുന്നു. കടല്‍ നല്ലപോലെ ഇളകി കിടക്കുന്നതിനാല്‍ വന്‍തോതില്‍ കിളിമീന്‍, കരിക്കാടി ചെമ്മീന്‍, കണവ എന്നിവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.
Post Your Comments