മൊഹലി: 16 കാരി കുഞ്ഞിന് ജന്മം നല്കി, 17 കാരനായ സഹോദരനെതിരെ കേസ്. മൊഹാലിയ ഗ്രാമത്തില്‍ പീഡിപ്പിച്ച യുവതിയെ ബലാത്സംഗം ചെയ്ത സഹോദരനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ജൂലൈ 29 നാണ് പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നവജാത ശിശുവിനെ കുടുംബാംഗങ്ങള്‍ ചണ്ഡീഗഡിലെ വീടിനി പുറത്തുവെച്ച് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ നല്കിയ പരിശോധനയില്‍ പോലീസെത്തി നടത്തിയ പരിശോധനയിലാണ്. നാടിനെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്.
ജൂലെ 16ന് ചണ്ഡീഗഡിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും പോലീസ് കണ്ടെത്തി. താന്‍ പീഡനത്തിനിരയായകാര്യവും ഗര്‍ഭിണിയായ കാര്യവും തന്റെ അമ്മയ്ക്ക് അറിയാമെന്നും തന്റെ സഹോദരനാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു.
Also Read : എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു
തന്റെ കുഞ്ഞിന് പൂര്‍ണ സംരക്ഷണം ആവശ്യമാണെന്നും അതിനാല്‍ തന്നെ കുഞ്ഞിനെ മിഷനറി ഓഫ് ചാരിറ്റി ഹോമില്‍ സൂക്ഷിക്കണമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 317 (കുട്ടിയെ ഉപേക്ഷിക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍സ് ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍, സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് തുടങ്ങിയവ കൂട്ടിച്ചേര്‍ത്ത് സഹോദരനെതിരെ കേസെടുത്തു.
Post Your Comments