Latest NewsGulf

കാമുകനെകൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ദുബായിൽ സംഭവിച്ചത്

ഈ ബന്ധമാണ് ഒടുവിൽ ഇരുവരെയും തമ്മിൽ അടുപ്പിച്ചത്

ദുബായ്: കാമുകനെകൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ കാമുകനും ഭർത്താവും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഒടുവിൽ ഇരുവരെയും തമ്മിൽ അടുപ്പിച്ചത്. തങ്ങളുടെ ബന്ധത്തിന് ഭർത്താവ് തടസമായതോടെയാണ് ഭാര്യ ഭർത്താവിനെ കൊല്ലാൻ കാമുകനോട് നിർദേശം നൽകിയത്. തുടർന്ന് 2016ലാണ് യുവതിയുടെ നിർദേശ പ്രകാരം യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.

ALSO READ: വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

കൊലപ്പെടുത്തിയ ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി യുവതി ഭർത്താവിന്റെ മൃതദേഹത്തിൽ കാർ കയറ്റിയിറക്കിയിരുന്നു. ശേഷം മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചു. സംഭവത്തിന് പിന്നാലെ തന്നെ യുവതിയും ഭർത്താവിന്റെ സുഹൃത്തുകൂടിയായ യുവാവും പിടിയിലായിരുന്നു. കേസിയുവതിക്ക് ജീവപര്യന്തവും യുവാവിന് വധശിക്ഷയുമാണ് കോടതി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button