India

വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

കല്യാൺ: വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ ആഷ ഗെയ്ക്ക്വാദ് ഭർത്താവ് ശങ്കർ ഗെയ്ക്ക്വാദിനെ കൊലപ്പെടുത്താൻ ഹിമാൻഷു ഡൂബി എന്ന ആൾക്കാണ് ക്വട്ടേഷൻ നൽകിയത്. 30 ലക്ഷം രൂപ കൊലയാളിക്ക് വാഗ്ദാനം ചെയ്ത ആഷ 4 ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു. കൊലപാതകത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജഗൻ മഹേത്ര, രാജ് സിങ്, പ്രിതം എന്നീവരാണ് കൊലയ്ക്ക് കൂട്ടുനിന്നവർ.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ശങ്കറിന്റെ 15 കോടിയുടെ സ്ഥലം വിൽക്കാൻ ആഷ ആവശ്യപ്പെട്ടിരുന്നു എന്നാൽ ശങ്കർ ഇത് വിസമ്മതിച്ചു ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവുമായി ഈ വിഷയത്തിൽ തർക്കമുണ്ടെന്നും ശങ്കറിനെ കൊല്ലുമെന്നും ആഷ സുഹൃത്തുക്കളെ അറിയിച്ചതായി ഫോണിലെ ചാറ്റ് റെക്കോർഡ് രേഖകൾ പരിശോധിച്ചവഴി പോലീസിന് മനസിലാക്കാൻ സാധിച്ചു.

മറ്റൊരു റിയൽ എസ്റ്റേറ്റ് ഏജന്റുമായി കച്ചവടം നടത്തിയ വകയിൽ ആഷയ്ക്ക് കടം ഉണ്ടായിരുന്നെന്നും അത് വീട്ടാനാണ് സ്ഥലം വിൽക്കാൻ ശങ്കറിനോട് ആവശ്യപ്പെട്ടതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ശങ്കറിന് ആഷ മയക്കുമരുന്ന് കലക്കി നൽകിയശേഷം കൊലയാളികളെ ഏൽപ്പിച്ചു. തുടർന്ന് ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് ശങ്കറിനെ ഓട്ടോറിക്ഷയിൽ കൊലയാളികള്‍  കൊണ്ടുപോയി. അവിടെ വെച്ച് ഇരുമ്പു വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരുവർക്കും എട്ടും പത്തും പന്ത്രണ്ടും വയസുള്ള മൂന്നു കുട്ടികൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button