![QUOTATIONGIVEN TO KILL PREVIOUS BOY FRIEND, WOMAN BOOKED](/wp-content/uploads/2018/07/accused-lady.jpg)
തൃശൂര്‍: മുൻ കാമുകനെ കൊല്ലാൻ ഗുണ്ടാസംഘത്തെ ഏർപ്പാടാക്കിയ യുവതിക്കെതിരെ കൊലപാതകക്കുറ്റം. കളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു രഞ്‌ജു കൃഷ്‌ണനെന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം പോലീസാണു വയനാട് സ്വദേശി നസീമയെ പ്രതിചേര്‍ത്തത്. നസീമയും മകളും തിരുവനന്തപുരത്തു താമസിക്കുന്ന സമയത്തായിരുന്നു കൊലപാതകം. രഞ്‌ജുവുമായി നസീമയ്‌ക്ക് നല്ല ബന്ധമായിരുന്നു. രഞ്‌ജു മകളെ നോട്ടമിട്ടതോടെയാണു ബന്ധം പിരിഞ്ഞത്. നസീമ ആവശ്യപ്പെട്ട പ്രകാരം ക്വട്ടേഷന്‍ സംഘം രഞ്‌ജുവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ALSO READ: സഹപാഠികളുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഇയാളുടെ മൃതദേഹം തമിഴ്‌നാട്ടിലെ വിരാജ്‌പേട്ടയില്‍ നിന്നാണ് കണ്ടെടുത്തത്. നസീമയെ വിട്ടുകിട്ടാന്‍ തിരുവനന്തപുരം പോലീസ് കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റിനു ഹര്‍ജി നല്‍കി. പുരുഷന്മാരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടാക്കി വലയില്‍ കുടുക്കുന്ന സംഘത്തിലെ അംഗമാണ് ഇവര്‍. ഇവർക്കെതി നിരവധി കേസ് നിലവിലുണ്ട്. ഹണി ട്രാപ്പൊരുക്കി യുവ എന്‍ജിനീയറെ മര്‍ദിച്ചു പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് നസീമ. എന്‍ജിനീയറെ ഫ്‌ളാറ്റിലേക്ക്‌വിളിച്ചു വരുത്തിയ ശേഷം ജ്യൂസ് നല്‍കുകയായിരുന്നു. അതിനിടെ സദാചാര പോലീസ് ചമഞ്ഞെത്തിയ ചിലര്‍ അവിടെയെത്തി.
രക്ഷപ്പെടാന്‍ ചോദിക്കുന്ന പണം നല്‍കാന്‍ നസീമയും സുഹൃത്തും എന്‍ജിനീയറെ നിര്‍ബന്ധിച്ചിരുന്നു.
സംഭവത്തിൽ തട്ടിപ്പ് മനസിലാക്കിയ ഇയാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Post Your Comments