കാസര്‍കോട്: കാസര്‍കോട്ട് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്ന കേസിലെ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍. കാസര്‍കോട് ബോവിക്കാനം മല്ലം സ്വദേശിയായ രാധാകൃഷ്ണനെയാണ് (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്ബള റയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ വെട്ടേറ്റുമരിച്ച കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം സ്കൂളിന് സമീപത്ത് താമസക്കാരനായ സുധാകരനെ (52) വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രാധാകൃഷ്ണനെന്നാണ് സംശയിക്കുന്നത്. ഇയാൾ മരിച്ചു മണിക്കൂറുകൾക്കിടയിലാണ് രാധാകൃഷ്ണന്റെ മരണം. മരിച്ച സുധാകരനും രാധാകൃഷ്ണനും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇവരുടെ അച്ഛന്മാര് തമ്മിൽ സ്വത്ത് സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നതായും റിപ്പോർട്ട് ഉണ്ട്.
read also: ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ വെട്ടേറ്റ് മരിച്ചു
സുധാകരന്റെ വീടിന് സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് രാധാകൃഷ്ണനും കുടുംബവും പോകാറുള്ളത്. ഇതിന്റെ പേരില്‍ പലതവണ ഇരുവരും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയ സുധാകരനെ വീടിന് 150 മീറ്റര്‍ അകലെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments