Latest NewsIndia

സഹപാഠികളുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റോഹ്ത്തക്: പെൺകുട്ടിയോട് സംസാരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹപാഠികളുടെ കുത്തേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പില്ലുഖേര ടൗണിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയായ അങ്കുഷാണ് (18) മരിച്ചത്. പരിക്കേറ്റ നാല് വിദ്യാർത്ഥികൾ ചികിത്സയിലാണ്.

ശനിയാഴ്ച യാണ് സംഭവം നടന്നത് . സ്കൂളിലെ ഒരു പെൺകുട്ടിയോട് അങ്കുഷും സുഹൃത്തുക്കളും സംസാരിച്ചിരുന്നു. ഇതിനെ ചൊല്ലി സഹപാഠികളായ കുട്ടികൾ അങ്കുഷിനോടും സുഹൃത്തുക്കളൊടും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായി കുട്ടികൾ അടുത്ത ദിവസം ആയുധങ്ങളുമായി ക്ലാസ്സിൽ എത്തുകയായിരുന്നു.

Read also:റോഡ് മുറിച്ച് കടക്കാൻ കുട്ടിയെ സഹായിച്ചയാളെ വിചാരണ ചെയ്‌ത്‌ ജനക്കൂട്ടം

ആദ്യ പിരിയീഡ് കഴിഞ്ഞ് അദ്ധ്യാപിക ക്ലാസിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് നാലുവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അങ്കുഷിനെയും കൂട്ടുകാരെയും ആക്രമിച്ചത്. അങ്കുഷിന്റെ വയറിലും പിന്‍ഭാഗത്തും മാരകമായി കുത്തേറ്റു. കൂട്ടുകാരില്‍ ഒരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അദ്ധ്യാപകരെയും മറ്റുവിദ്യാര്‍ത്ഥികളെയും നാലംഗസംഘം ഭീഷണിപ്പെടുത്തി. തുടർന്ന് ഇവർ രക്ഷപ്പെടുകയും ചെയ്‌തു.

അങ്കുഷിനെയും മറ്റൊരു വിദ്യാര്‍ത്ഥിയെയും റോഹ്ത്തക്കിലെ പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ അങ്കുഷ് മരിച്ചു. വിദ്യാര്‍ത്ഥി മരിച്ചതോടെ അക്രമം നടത്തിയ നാലുപേര്‍ക്കെതിരേയും കൊലപാതകക്കുറ്റം ചുമത്തുമെന്ന് പില്ലുഖേര എസ്.എച്ച്‌.ഒ കിഷോരിലാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button