യു.എന്‍ : നിപ്പയോട് സാമ്യമുള്ള മഹാമാരി വരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ലോകത്താകമാനം 900 മില്യന്‍ ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രാപ്തിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. Parainfluenza വൈറസിന്റെ പുതിയൊരു വകഭേദമാണ് ഈ മഹാമാരിയ്ക്ക് കാരണമായേക്കാവുന്നത് എന്നാണു കരുതുന്നത്.
ചെറിയ പനി, ചുമ എന്നിവയാണ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. എന്നാല്‍ ചിലരില്‍ മസ്തിഷകവീക്കവും ഇതിനെത്തുടര്‍ന്ന് രോഗി കോമ അവസ്ഥയിലാകുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Rea Also : നിപ്പ വൈറസ് : മറുമരുന്നിനായി 170 കോടി
ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസാണ് parainfluenza virus. രോഗി ചുമയ്ക്കുന്നതു വഴിയാണ് രോഗം പടരുന്നത് എന്നാണു നിഗമനം. ഒപ്പം പകരുന്ന ആള്‍ക്ക് ഒരാഴ്ചയ്ക്കകം രോഗലക്ഷണം പ്രകടമാകുകയും ചെയ്യുന്നു. Parainfluenza Clade X
എന്നാണു ഇതിനു ശാസ്ത്രലോകം നല്‍കിയിരിക്കുന്ന നാമം.
ജോണ്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയില്‍ നടത്തിയൊരു പഠനം പ്രകാരം ഈ രോഗം പടര്‍ന്നു പിടിച്ചാല്‍ 20 മാസങ്ങള്‍ക്കകം ലോകത്താകമാനം 150 മില്യന്‍ ആളുകള്‍ മരണമടയും. ഇതുവരെ യാതൊരു ഫലപ്രദമായ മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ മരണനിരക്ക് വര്‍ധിക്കും എന്നതില്‍ ആശങ്കയുണ്ട്.
Post Your Comments