Latest NewsKerala

യു.പിയില്‍ കൂറ്റന്‍ മാളുമായി ലുലു ഗ്രൂപ്പ് : പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍

നോയ്ഡ•ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ആരംഭിക്കുന്ന ലുലു മാളില്‍ അയ്യായിരത്തോളം പേര്‍ക്ക് നേരിട്ടും പതിനായിരത്തിലേറെ പേര്‍ക്ക് പരോഷമായും തൊഴില്‍ ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. സംസ്ഥാനത്ത് 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കവേയാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ്‌ ലക്നൗവില്‍ ഒരുങ്ങുന്നത്. 2,000 കോടിയാണ് മുതല്‍മുടക്ക്. ലക്നൗവിന് പുറമേ നോയ്ഡയിലും വാരാണസിയിലും മാളുകള്‍ തുറക്കുമെന്നും യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button