തൃശൂര്‍: സ്‌കൂളിലെ ജോലിക്കായി നല്‍കിയ പതിനേഴ് ലക്ഷം തിരികെ നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന ആരോപണവുമായി യുവതി. നല്‍കിയ പണം തിരിച്ചു കിട്ടാനായി സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ചെയ്ത് അമ്മയും മകളും. തൃശൂര്‍ മാള പാലിശേരി എസ്എന്‍ഡിപി സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ബിന്ദുവും മകളുമാണ് പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന സമരം ചെയ്യുന്നത്. സംഭവം വിവാദമായതോടെ കേസെടുത്ത് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
രണ്ട് വര്‍ഷം മുന്‍പാണ് സ്‌കൂളിന്റെ ഭരണസമിതിക്ക് 17.35 ലക്ഷം രൂപ കോഴ നല്‍കി ബിന്ദു ലാബ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ പെട്ടെന്ന് പിരിച്ചുവിടുകയായിരുന്നു. കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്നാണ് ഏഴു ദിവസം മുന്‍പ് ബിന്ദു നാലാം ക്ലാസുകാരിയായ മകളേയും കൂട്ടി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
Also Read : ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്‌ഥർ പിടിച്ചെടുത്ത തേൻ തിരികെ ലഭിക്കാൻ ആദിവാസികളുടെ കുത്തിയിരിപ്പ് സമരം
ഇടയ്ക്ക് 11 ലക്ഷം രൂപ ഭരണസമിതി തിരികെ കൊടുത്തെങ്കിലും വീണ്ടും അത് തിരികെ വാങ്ങിയതായി ബിന്ദു പറയുന്നു. എന്നാല്‍ ഇക്കാര്യം സ്‌കൂള്‍ രേഖകളില്‍ ഇല്ലെന്നും അതിനാല്‍ മുഴുവന്‍ പണവും നല്‍കാനാകില്ലെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെറിന്റെ വിശദീകരണം. 17.35 ലക്ഷം രൂപ വായ്പ എടുത്താണ് സ്‌കൂളില്‍ അടച്ചത്. ക്യാന്‍സര്‍ ബാധിച്ച് നാലു വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിച്ച ബിന്ദുവിന് രണ്ട് പെണ്‍മക്കളുണ്ട് വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ ആകെയുളള കിടപ്പാടം പോലും ജപ്തി ഭീഷണിയിലാണ്.
Post Your Comments