Latest NewsKerala

2019ല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിത പങ്കാളിയെ ലഭിക്കട്ടെയെന്നു സാധ്വി പ്രാചി

താൻ ഈ ക്ഷേത്ര സന്ദര്ശനത്തിനെത്തിയതിന് പിന്നിലെ ഉദ്ദേശമാണ് സാധ്വി പ്രാചിമാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

ലക്‌നൗ: 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയായി ഒരു ഭാര്യയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവായ സാധ്വി പ്രാചി. ഗോരഖ്‌പൂരിലെ പ്രസിദ്ധമായ ഗോരഖ്നാ‌ഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് സാധ്വി പ്രാചിയുടെ പ്രസ്താവന. താൻ ഈ ക്ഷേത്ര സന്ദര്ശനത്തിനെത്തിയതിന് പിന്നിലെ ഉദ്ദേശമാണ് സാധ്വി പ്രാചി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

ബാബ ഗോരഖ് നാഥിന്റെ അനുഗ്രഹത്തിനായി പതിവായി ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. പക്ഷേ ഇത്തവണ വന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്. അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവര്‍ക്ക് (കോണ്‍ഗ്രസ്) കിട്ടിയില്ലെങ്കിലും അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയായി ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്’- സാധ്വി പറഞ്ഞു.

എന്നാല്‍ സാധ്വിയുടെ പരിഹാസത്തിന് മറുപടിയുമായി യു.പി കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് രംഗത്തെത്തി. ഉന്നതരായ കോൺഗ്രസ് നേതാക്കളെ അപമാനിച്ചാലേ ഇവർക്ക് നിലനിൽപ്പുള്ളൂ എന്ന് അശോക് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button