Latest NewsKerala

ഇടുക്കി അണക്കെട്ട് തുറക്കല്‍; കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്താന്‍ 500 രൂപ നല്‍കി കെ.എസ്.ഇ.ബി

ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ ഇന്നലെ രാത്രിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്താന്‍ കെ.എസ്.ഇ.ബി 500 രൂപ നല്‍കി. ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്തയാളാണ് കൊലുമ്പന്‍. അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്.

Also Read : ഇടുക്കി അണക്കെട്ട് നിറഞ്ഞു: അതീവ ജാഗ്രതാ നിർദ്ദേശം :കര, നാവിക, വായുസേന സജ്ജം

കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരാണ് 500 രൂപ കൊടുത്ത് കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ പൂജ ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് ഭാസ്‌കരന്‍ പറഞ്ഞു. ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ ഇന്നലെ രാത്രിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.  ജലനിരപ്പ് ഇന്ന് വീണ്ടും ഉയര്‍ന്ന് 2395.30 അടിയായിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കൊപ്പമാണ് കെ.എസ്.ഇ.ബിയുടെ പൂജയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button