ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. രാജ്യത്ത് 277 വ്യാജ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജന്‍മാര്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് ലിസ്റ്റ് പുറത്തുവിട്ടു. 66 കോളേജുകളുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍ കേരളത്തിലെ ഒരൊറ്റ കോളേജുകളും പട്ടികയില്‍ ഉള്‍പ്പെട്ടില്ല. അതേസമയം, അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന 11 കോളേജുകള്‍ക്ക് മതിയായ രേഖകള്‍ ഇല്ലെന്നും മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി സത്യപാല്‍ സിംഗ് പാര്‍ലമെന്റില്‍ വച്ച രേഖയില്‍ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിലെ വ്യാജ എന്‍ജിനീയറിംഗ് കോളേജുകളുടെ പട്ടിക
ഡല്‍ഹി – 66
തെലങ്കാന – 35
പശ്ചിമ ബംഗാള്‍ – 27
കര്‍ണാടക – 23
ഉത്തര്‍പ്രദേശ് – 22
ഹിമാചല്‍ പ്രദേശ് – 18
ബിഹാര്‍ – 17
മഹാരാഷ്ട്ര – 16
തമിഴ്‌നാട് – 11
Post Your Comments