റാന്നി: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും ജെസ്ന മരിയ ജെയിംസിനെ കാണാതായി രണ്ടരമാസം പിന്നിട്ടിട്ടും ഒരുതുമ്പും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ജെസ്ന കേസില്‍ നിര്‍ണായക മൊഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ടാക്സി ഡ്രൈവര്‍ ജെസ്ന അടിമാലിയില്‍ വന്നിരുന്നതായി ടാക്സി ഡ്രൈവറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു, ഡ്രൈവര്‍ പറഞ്ഞു.
Also Read : ജെസ്നയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയതെവിടൊക്കെ, എത്ര പേരെന്നത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ
അതേസമയം ജെസ്നയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ തളര്‍ത്തുന്ന രീതിയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതില്‍നിന്നു പിന്മാറണമെന്നു സഹോദരി ജെസി സമൂഹമാധ്യമത്തിലെ വിഡിയോയില്‍ അഭ്യര്‍ത്ഥിച്ചു. സഹായിക്കാന്‍ ആരും ഇനി വീട്ടിലേക്കു വരേണ്ടതില്ല. കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഇനി ഉണ്ടാവരുതെന്നും ജെസി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ജെസ്നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments