റാന്നി: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും ജെസ്ന മരിയ ജെയിംസിനെ കാണാതായി രണ്ടരമാസം പിന്നിട്ടിട്ടും ഒരുതുമ്പും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ജെസ്നയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടും ഫലമില്ല. മൂന്ന് ജില്ലകളിലെ വനങ്ങള്‍ മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ജെസ്നയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കനത്ത മഴ വനത്തിനുള്ളിലെ തിരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കി.
ഈ ഭാഗത്ത് ബാഗും ചുരിദാറും കണ്ടിരുന്നുവെന്നും ദുര്‍ഗന്ധം വമിച്ചിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. റാന്നി ഇലവുങ്കല്‍ ഭാഗത്താണ് പൊലീസ് ഇന്നലെ തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പൊന്തന്‍പുഴ, പരുന്തുംപാറ, കണമല, കണ്ണിമല, എരുമേലി, പാഞ്ചാലിമേട്, കോലാഹലമേട്, മദാമ്മ കൊക്ക, മത്തായി കൊക്ക, വളഞ്ഞങ്ങാനം, മാടനക്കുളം എന്നിവിടങ്ങളിലൊക്കെ തിരച്ചില്‍ നടത്തിയിരുന്നു.
ചൊവ്വാഴ്ച വനമേഖലകളിലും അപകടസാധ്യതയുള്ള കൊക്കകളിലും മറ്റും പത്ത് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഈ ഭാഗത്ത് വീണ്ടും അന്വേഷണം നടത്തിയേക്കും. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നിര്‍ദേശപ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പി. കെ.എ.വിദ്യാധരന്റെ നേതൃത്വത്തില്‍ ഷാഡോ ടീമംഗങ്ങളാണ് ശബരിമല പാതയരികിലെ ഇലവുങ്കല്‍, പ്ലാപ്പള്ളി ഭാഗങ്ങളില്‍ അന്വേഷണം നടത്തിയത്. ഇവിടെ പലയിടത്തും മാലിന്യം തള്ളിയിട്ടുണ്ട്.
ജെസ്നയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ തളര്‍ത്തുന്ന രീതിയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതില്‍നിന്നു പിന്മാറണമെന്നു സഹോദരി ജെസി സമൂഹമാധ്യമത്തിലെ വിഡിയോയില്‍ അഭ്യര്‍ത്ഥിച്ചു. സഹായിക്കാന്‍ ആരും ഇനി വീട്ടിലേക്കു വരേണ്ടതില്ല. കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഇനി ഉണ്ടാവരുതെന്നും ജെസി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ജെസ്നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments