തിരുവനന്തപുരം: കേരളത്തിലെ ടൂറിസത്തിനെയും വള്ളംകളിയെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയികള്‍ക്ക് 25 ലക്ഷം രൂപ സമ്മാനത്തുകയായി നൽകുമെന്ന് പ്രഖ്യാപിച്ചു. ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ആണ് ബോട്ട് ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തത്. തുടർന്ന് സമ്മാനത്തുകയും മന്ത്രി തന്നെയാണ് പ്രഖ്യാപിച്ചത്. നെഹ്റു ട്രോഫി വള്ളം കളിയോടൊപ്പം ഓഗസ്റ്റ് 11നു തന്നെ ഐപിഎല്‍ മാതൃകയിലുള്ള ലീഗില്‍ 13 ഇടങ്ങളിലായി 13 റേസുകളാവും ഉണ്ടാകുക. രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം രൂപ 15 ലക്ഷവും 10 ലക്ഷവും സമ്മാനമായി ലഭിക്കും.
Watch out for the upcoming Champions Boat League – the first of its kind. The event was launched today, at the Mascot Hotel, Trivandrum by Shri @kadakampalli Surendran. pic.twitter.com/6CpJDkvZzF
— Kerala Tourism (@KeralaTourism) July 30, 2018
Also Read: ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി
Post Your Comments