അധ്യക്ഷപദത്തെച്ചൊല്ലി സംസ്ഥാന ബി.ജെ.പി നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് തമ്മില്‍തല്ല് രൂക്ഷമാകുന്നതിനിടെ ബിജെപിയ്ക്ക് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചു. കൃഷ്ണദാസ്, സുരേന്ദ്രന്‍ തുടങ്ങി ഉയര്‍ന്നു കേട്ട പേരുകളെയെല്ലാം വെട്ടി കേന്ദ്ര നേതൃത്വം ബിജെപിയുടെ അമരത്തേയ്ക്ക് കൊണ്ട് വരുന്നത് പി എസ് ശ്രീധരന്‍പിള്ളയെയാണ്. ആഭ്യന്തരകലഹത്തില്‍ കലുഷിതമായ പാര്‍ട്ടിയെ നയിക്കാന്‍ രണ്ടാമൂഴം ശ്രീധരപിള്ളയ്ക്ക് നല്‍കിയിരിക്കുകയാണ് കേന്ദ്രനേതൃത്വം.
1975ല്‍ അടിയന്തിരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ ആര്‍ എസ് എസും സോഷിലിസ്റ്റുകളും കൈകോര്‍ത്തിടത്ത് നിന്നും ആരഭിച്ച രാഷ്ട്രീയ വ്യക്തിത്വവുമായി ശ്രീധരന്‍പിള്ള ഇന്നും നിലകൊള്ളുന്നു. വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ നിന്ന് തലമുതിര്‍ന്ന രാഷ്ടീയത്തേലേക്ക് വളര്‍ന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാപ്രസിഡന്റായി, സംസ്ഥാനഅധ്യക്ഷനായി, ലക്ഷദ്വീപ് പ്രഭാരിയായി. ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷസ്ഥനത്തേക്ക് രാണ്ടാംവട്ടമെന്ന അപൂര്‍വ നേട്ടവും ശ്രീധരന്‍പിള്ള സ്വന്തമാക്കി.
സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ വ്യക്തിയാണ് ശ്രീധരന്‍പിള്ള. ആര്‍ എസ് എസിനും പാര്‍ട്ടിയ്ക്കും ഒരു പോലെ പ്രിയങ്കരനായ ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ 2016ലും 18ലും പാര്‍ട്ടിക്ക് വിജയപ്രതീക്ഷയേകി. നൂറോളം പുസ്തകങ്ങള്‍ രചിച്ച, അഭിഭാഷക വൃത്തിയില്‍ തിളങ്ങിയ ശ്രീധരന്‍പിള്ള പ്രതിപക്ഷബഹുമാനത്തിന്റെ സൗമ്യത വാക്കിലും നോക്കിലും പ്രകടമാക്കി കൊണ്ട് പാര്‍ട്ടി നിലപാടുകള്‍ കൃത്യമായി തുറന്നു പറയുന്ന ഒരു വ്യക്തി കൂടിയാണ്. അതുകൊണ്ട് തന്നെ ബി ജെ പി സംസ്ഥാനഘടത്തിന് ഉത്തമനായൊരു അധ്യക്ഷനാണ് ശ്രീധരന്‍പിള്ളയെന്നു ദേശീയനേതൃത്വം കരുതുന്നു.
ഗ്രൂപ്പ് നേതാക്കളില്‍ നിന്ന് അകലം പാലിച്ചതും സാമുദായിക സംഘടനകളുമായുള്ള അടുപ്പവും ശ്രീധരന്‍പിള്ളയെ രണ്ടാം തവണയും അധ്യക്ഷപദത്തിലെത്തിച്ചു. കൂടാതെ കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന ആര്‍എസ്എസിന്‍റെ ആവശ്യം കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് കുമ്മനം ഉടന്‍ തിരിച്ചെത്തുമെന്നും സൂചന. ഈ മാറ്റങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമായോ എന്ന് 2019 ലെ ലോക് സഭാതിരഞ്ഞെടുപ്പ് വിധി പ്രഖ്യാപിക്കും,
Post Your Comments