കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കണ്ടെത്തി. അമേരിക്കന്‍ പൗരത്വമുള്ള മലയാളി കൊല്ലം,മയ്യനാട്, മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പ് (41) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് വള്ളിക്കാവ് ജംഗ്ഷനു തെക്ക് ഭാഗത്തായി കുറ്റിക്കാടിനു സമീപം മൃതദേഹം കണ്ടെത്തിയത്. അമേരിക്കന്‍ പൗരത്വമുള്ള ഇയാള്‍ ഏറെ നാളായി ആശ്രമത്തില്‍ കഴിഞ്ഞുവരികയായിരുന്നു.
Also Read : ശാന്ത് കുടിര്‍ ആശ്രമത്തില്‍ മൃഗ തുല്യരായി കഴിഞ്ഞിരുന്ന 41 യുവതികളെ കൂടി രക്ഷപ്പെടുത്തി
കഴിഞ്ഞ 26നാണ് ഇയാളെ ആശ്രമത്തില്‍ നിന്നും കാണാതാവുന്നത്. ബുദ്ധി വളര്‍ച്ച അല്പം കുറവുള്ള മുരളിയെ കണ്ടെത്താന്‍ പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. അധികം ആരോടും സംസാരിക്കുന്ന സ്വഭാവമില്ലാത്ത മുരളി സ്ഥിരമായി ഈ ഭാഗത്ത് വന്നിരിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
Post Your Comments