ബീഹാർ: കോച്ചിങ് സെന്റർ ഉടമ 14കാരിയെ 8മാസത്തോളം പീഡനത്തിനിരയാക്കി. ബീഹാറിലെ മഥേപൂരയിലാണ് സംഭവം. പീഡനം താങ്ങാനാകാതെ കഴിഞ്ഞ ദിവസം പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ ഉടമയ്ക്കെതിരെ പോലീസിൽ പരാതി നൽകി.
ALSO READ: 15കാരി ഏഴ് മാസം ഗർഭിണി; കോച്ചിങ് സെന്റർ ഉടമ അറസ്റ്റിൽ
തുടർന്ന് കോച്ചിങ് സെന്ററിൽ എത്തിയ പോലീസ് നിരവധി കമ്പ്യൂട്ടറുകൾ സീസ് ചെയ്തു. പരാതിയെക്കുറിച്ച് അറിഞ്ഞ പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിദേയയാക്കി.
Post Your Comments