KeralaLatest News

ടിപി വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ ; കുഞ്ഞനന്തന് കിട്ടിയത് ഒരു വർഷത്തോളം പരോൾ

തൃശൂർ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ നാലരവർഷമായി ജീവപര്യന്തം തടവിൽ കഴിയുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ലഭിച്ചത് 344 ദിവസത്തെ പരോൾ. ഇത് കൂടാതെ രണ്ടു തവണയായി 45 ദിവസത്തെ ആശുപത്രി വാസവും കുഞ്ഞനന്തന് ലഭിച്ചു.കേസിലെ എട്ടാംപ്രതിയായ കെ.സി. രാമചന്ദ്രന് 232 ദിവസം പരോൾ അനുവദിച്ചു.

ഹൃദ്രോഗ ചികിത്സയുടെ പേരിൽ 85 ദിവസത്തെ ആശുപത്രിവാസം വേറെ. ഇതിൽ 28 ദിവസത്തെ ആയുർവേദ ചികിത്സയും ഉൾപ്പെടുന്നു. ഏഴുകൊലയാളികളും മൂന്നു സിപിഎം നേതാക്കളുമടക്കം ടിപി കേസ‍ിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സംഘത്തിനു കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയില‍ുകളിലായി ലഭിക്കുന്നതു വിഐപി പരിഗണനയാണെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button