ന്യൂഡൽഹി : യോഗ ഗുരു ബാബാ രാംദേവിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് താരതമ്യപ്പെടുത്തിപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് ലേഖനം. രാംദേവ് ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് രാംദേവും ട്രംപും ഒരുപോലെയെന്ന് പരാമർശിക്കുന്നത്.ബാബാ രാംദേവിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ട്രംപുമായി താരതമ്യപ്പെടുത്തി ഒരു ലേഖനം വരുന്നത് ആദ്യമാണ്.
യോഗയിലൂടെയും പതഞ്ജലി’ബ്രാന്റിലൂടെയും വിദേശ രാജ്യങ്ങളില്‍ പോലും പ്രസിദ്ധി നേടിയ ബാബാ രാംദേവിന് ട്രാമ്പുമായി സാമ്യതകളേറെയാണ് പത്രം പറയുന്നത്. ഡൊണാൾഡ് ട്രംപിനുള്ള ഇന്ത്യയുടെ മറുപടി ബാബാ രാംദേവാണെന്നും പ്രധാനമന്ത്രി പദത്തിലേക്ക് രാംദേവ് മത്സരിച്ചേക്കുമെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു. ട്രംപ് നിരവധി പ്രതിസന്ധികൾ കടന്നാണ് പ്രസിഡന്റായത് എന്നാൽ രാംദേവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുമില്ല.
എങ്കിലും നിരവധി ബിജെപി നേതാക്കന്‍മാരുമായി അടുത്ത ബന്ധമാണ് രാംദേവിനുള്ളത്. രാംദേവ് ഇപ്പോൾ ഇന്ത്യയിൽ പ്രധാനമന്ത്രിയേക്കാൾ സ്വാധീനമുള്ളയാളാണെന്നും വിമര്‍ശകര്‍ക്കും നിയമത്തിനും ഒന്നും തളച്ചിടാനാകാതെ അദ്ദേഹം മുന്നേറുന്നതായും ലേഖനത്തിൽ പറയുന്നു. ട്രംപിനെപ്പോലെ ടിവി പരിപാടികളിൽ പൊങ്ങച്ചം പറയുന്നയാളാണ് രാംദേവെന്നും ഇരുവർക്കും സത്യവുമായുള്ള ബന്ധം ഇലാസ്റ്റിക് പോലെയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
മറ്റേതു പ്രധാനമന്ത്രിയെക്കാളും കരുത്തനായിരിക്കും രാംദേവ്. അദ്ദേഹത്തെ പിന്തുടരുന്ന ഒരുപാട് ആളുകളുണ്ടാകും. 2014 ലെ തിരഞ്ഞെടുപ്പില്‍ രാംദേവിൻറെ പ്രചരണങ്ങൾ മോദിയെ സഹായിച്ചിട്ടുണ്ട്. മോദിയുടെ അടുത്ത സുഹൃത്താണ് താനെന്ന് രാംദേവ് തന്നെ പല തവണ പറഞ്ഞിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. ‘ഞാനോ എൻറെ മതമോ അല്ല, എന്‍റെ രാജ്യമാണ് വലുത്” എന്ന രാംദേവിൻറെ വാക്കുകളും ലേഖകൻ ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments