
പാലക്കാട്: പ്രണയം നടിച്ച് യുവതിയുമായി അടുപ്പത്തിലായ ശേഷം സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി അനീഷിനെയാണ് തിരുവനന്തപുരത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: വീട്ടില്‍കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍
സോഷ്യല്‍മീഡിയ വഴിയും മറ്റും യുവതികളുമായി ബന്ധം സ്ഥാപിച്ച ശേഷം അവരുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം വിനോദമായിരുന്നെന്ന് സൈബർ പോലീസ് പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളുടെ പക്കൽ നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങളും മറ്റും കണ്ടെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കാനാണ് ഇയാള്‍ യുവതികളുടെ ചിത്രങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments