ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവും അനധികൃത വോട്ടിംഗിനെതിരയും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ നിന്നും മറ്റും വരുന്ന അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ആസാമില്‍ ആരംഭിച്ച ദേശീയ പൗരത്വ രജിസട്രേഷന്റെ അന്തിമ കരട് റിപ്പോര്‍ട്ടില്‍ 41 ലക്ഷത്തോളം പേരെ കാണാനില്ല. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നത്. തിങ്കളാഴച നാഷണല്‍ രജിസ്റ്റർ ഓഫ് സിറ്റിസൺ ആണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് പ്രകാരം 3.29 കോടി അപേക്ഷകരില്‍ 2.9 കോടി ജനങ്ങള്‍ മാത്രമാണ് തങ്ങളുടെ പൗരത്വം തെളിയിച്ചത്.
Also Read: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിൽ ദയാനിധിമാരനെതിരെ സുപ്രീം കോടതി
കഴിഞ്ഞ ഡിസംബറിലാണ് എന്‍ആര്‍സി ആദ്യ കരടുരൂപം പ്രസിദ്ധീകരിച്ചത്. അന്ന് 1.9 കോടി പേര്‍ ഉണ്ടായിരുന്ന ലിസ്റ്റ് ആണ് അവസാന ഡ്രാഫ്റ്റില്‍ 2.9 ആയി ഉയര്‍ന്നത്. എന്നാല്‍ ആസാമികളെ നിര്‍ണയിക്കുന്ന അവസാന ഡ്രാഫ്റ്റ് പുറത്തുവന്നതോടെ 40.07 ലക്ഷം പേര്‍ പുറത്തായി. അതേസമയം ഇതു വെറും ഡ്രാഫ്റ്റ് മാത്രമാണെന്നും അന്തിമ ലിസ്റ്റ് അല്ലെന്നും എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ സൈലേഷ് പറഞ്ഞു. ആദ്യ പട്ടികയില്‍ ഉണ്ടായിരുന്നിട്ടും അവസാന പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 28 വരെ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രാഫ്റ്റിനെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. ഇതിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് ആസാമിലെ കോണ്‍ഗ്രസ് തലവന്‍ രിപുന്‍ ബോറ ആരോപിച്ചു. നാല്‍പത് ലക്ഷത്തിന്റ കണക്ക് അത്ഭുതപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കളും നാല്‍പത് ലക്ഷത്തോളം വരുന്ന മത-ഭാഷാ ന്യൂന പക്ഷങ്ങളെ പുറത്താക്കാനുള്ള സര്‍ക്കാറിന്റെ ഗൂഡതന്ത്രമാണെന്ന് ത്രൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. ആസാമിനോട് ചേര്‍ന്നു കിടക്കുന്ന നിരവധി സംസ്ഥാനങ്ങളെയും ജനസംഖ്യയേയും ബാധിക്കുമെന്നും പ്രധാനമന്ത്രി നേരിട്ടു വീടുകളിലെത്തി ഇക്കാര്യം വ്യക്തമാക്കണമെന്നും ത്രൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പട്ടിക പക്ഷപാതരഹിതമാണെന്നും ഒഴിവാക്കപ്പെട്ടവര്‍ക്കെതിരേ ഉടന്‍ നടപടി ഉണ്ടാകില്ലെന്നും ചിലര്‍ മന:പൂര്‍വ്വം ഭീതി സൃഷ്ടിക്കുകയാണെന്നും കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരാതി നല്‍കാനും പരിഹരിക്കാനും പൂര്‍ണ അവസരം നല്‍കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞു. എന്നാല്‍ ആസാമിലെ അവസ്ഥ കണക്കിലെടുത്ത് സമീപ സംസ്ഥാനങ്ങളില്‍ 22,000 അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments