മുബൈ: ഇനിയൊരച്ഛനും കരയാതിരിക്കാന്‍ റോഡിലെ അഞ്ഞൂറിലേറെ കുഴികള്‍ അടച്ച് ഒരു പിതാവ്. മുബൈ സ്വദേശിയായ ദാദാറാവു ബില്‍ഹോറാണ് തനിക്ക് മകനെ നഷ്ട്ടപ്പെട്ടതുപോലെ മറ്റാർക്കും സംഭവിക്കാതിരിക്കാൻ റോഡിലെ കുഴികൾ അടച്ചത്. മൂന്ന് വര്‍ഷം മുമ്പ് റോഡിലെ കുഴിയില്‍ വീണ് ദാദാറാവുവിന്റെ മകന്‍ മരിക്കുമ്പോള്‍ അവന് 16 വയസ്സു മാത്രമായിരുന്നു പ്രായം. 2015 ജൂലൈ 28നാണ് റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ പെട്ട് ബില്‍ഹോറിന്റെ മകന്‍ പ്രകാശ് സഞ്ചരിച്ച ബൈക്ക് തെന്നി വീഴുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രകാശ് മരണപ്പെടുകയായിരുന്നു.
Read also: മകന്റെ വിവാഹ ദിവസം 15 യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി ഈ പിതാവ്
മകന്റെ മരണ ശേഷം റോഡിലെ കുഴിയില്‍ വീണ് മറ്റ് രണ്ട് മരണ വാര്‍ത്തകള്‍ കൂടി കേട്ടതോടെയാണ് കുഴികള്‍ സ്വയം അടയ്ക്കണമെന്ന ആശയം ബില്‍ഹോറിന്റെ മനസ്സില്‍ രൂപപ്പെടുന്നത്. “ഇനിയൊരാളുടെയും ജീവന്‍ നഷ്ടപ്പെടരുത്. ഇനിയൊരച്ഛനും കരയരുത്” എന്നാണ് റോഡിലെ ഓരോ കുഴി അടയ്ക്കുമ്പോഴും ദാദാറാവുവിന്റെ മനസ്സിൽ വരുന്നത്.
Post Your Comments