മാവൂര്‍: കെഎസ്ആര്‍ടിസിയെ ഞെക്കി കൊല്ലാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു.എന്നാല്‍ പുതുതായി നടപ്പിലാക്കിയ പദ്ധതി ചില സ്വാര്‍ത്ഥ താല്പര്യക്കാർ എതിർക്കുന്നുണ്ടെന്നും ജനങ്ങള്‍ ഇത് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറയുകയുണ്ടായി.
Read also: നൂതന സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ നവീകരിക്കും- മന്ത്രി എ.കെ. ശശീന്ദ്രന്‍
ഓണക്കാലത്ത് ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. 25 ബസുകള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ട്. കെ എസ് ആര്‍ ടി സി ആരംഭിച്ച ചില്‍ സര്‍വീസ് ലാഭകരമാണ്. കോഴിക്കോട്-പാലക്കാട് കോഴിക്കോട്- കോയമ്പത്തൂർ ചിൽ ബസ് സർവീസ് തുടങ്ങുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറയുകയുണ്ടായി.
Post Your Comments