Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി

ഡൽഹി : അസമിലെ 40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി. എന്നാൽ ആരെയും നാടുകടത്തില്ലെന്നും നിയമനടപടി ഉണ്ടാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ബംഗ്ളാദേശിൽ നിന്ന് കുടിയേറിയവരെ കണ്ടെത്താനാണ് അസമിൽ പൗരത്വ പട്ടിക കേന്ദ്രം പുതുക്കിയത്.

പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നല്‍കിയത് 3 കോടി 29 ലക്ഷം പേരാണ്. ഇവരില്‍ നിന്ന് അന്തിമ കരട് പട്ടികയിൽ ഇടം നേടിയത് 2.89 കോടി പേർ മാത്രമാണ്. 40 ലക്ഷം അപേക്ഷകർക്ക് ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കാൻ രേഖയില്ല. ഇവർക്ക് വീണ്ടും അടുത്തമാസം മുപ്പത് വരെ അപേക്ഷ നൽകാം. ഈ പരാതികളിൽ തീരുമാനം ആകുന്നത് വരെ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും ആരെയും നാടുകടത്തില്ലെന്ന ഉറപ്പും കേന്ദ്രം നല്‍കി.

Read also:സൈനികനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു

പൗരത്വം ഇല്ലാത്തവർക്ക് റേഷൻ കാർഡും വോട്ടർ പട്ടികയിൽ പേരും കണ്ടെത്തി. സംഭവത്തെത്തുടർന്ന് ആസമിൽ ഏഴു ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. നൂറ്റിയമ്പത് കമ്പനി അ‍ർദ്ധസൈനിക വിഭാഗങ്ങളെക്കൂടി കേന്ദ്രം ആസമിലേക്കയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button