ദുബായ്: യുഎഇ പൊതുമാപ്പിനായി അവീറില്‍ ആംനസ്റ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മറ്റ് എമിറേറ്റിലുള്ളവര്‍ക്കും പൊതുമാപ്പിനായി അവീറിലെ ടെന്റിലെത്താമെന്ന് അധികാരികള്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് പൊതുമാപ്പിനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് സ്വീകരിക്കുക. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് വലിയ ടെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രവര്‍ത്തനസമയം.
Read also: യു.എ.ഇ പൊതുമാപ്പ്: 24 മണിക്കൂർ സേവനവുമായി ഇന്ത്യന്‍ എംബസി
പ്രത്യേക ബസ് സര്‍വീസും ചിലവ് കുറഞ്ഞ ഭക്ഷണശാല, ക്ലിനിക്ക് സൗകര്യം, സൗജന്യ കുടിവെള്ളം എന്നിവയും നൽകുന്നുണ്ട്. വിസയൂടെ കാലാവധി കഴിഞ്ഞവരും വിസയില്ലാത്തവരുമായ ആളുകളെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ദുബായ് എമിറേറ്റിലെ പൊതുമാപ്പിന്റെ ചുമതലക്കാരായ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മആര്‍റി,ബ്രിഗേഡിയര്‍ ജനറല്‍ ഖലാഫ് അല്‍ ഗെയ്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Post Your Comments