ദുബായ്: യു.എ.ഇ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ കോണ്‍സുലേറ്റ്. ആഗസ്റ്റ് ഒന്ന് മുതലാണ് യുഎഇയിൽ പൊതുമാപ്പ് നിലവിൽ വരുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന നിയമാനുസൃത രേഖകളില്ലാത്ത ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ സംവിധാനവും ഇ – മെയില്‍ സേവനവും ഇന്ത്യന്‍ എംബസി അധികൃതര്‍ ഏര്‍പ്പെടുത്തി. സഹായം ആവശ്യമുള്ളവര്‍ 056-5463903 എന്ന നമ്പറിലും indiaindubai.amnesty@gmail.com എന്ന ഇ – മെയില്‍ വിലാസത്തിലും ബന്ധപ്പെടണം.
ALSO READ: യു.എ.ഇയിലെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് : ഫോണില്‍ ഈ സന്ദേശം വന്നാല്‍ ശ്രദ്ധിയ്ക്കുക
ഇന്ത്യക്കാർക്ക് വേണ്ട എല്ലാ സഹായവും എംബസി ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ കോണ്‍സണ്‍ ജനറല്‍ ഓഫീസിലും ഇന്ത്യാക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി അറിയിച്ചു. നിയമലംഘകരായി രാജ്യത്ത് തുടരുന്നവര്‍ക്ക് നേരിട്ട് എംബസിയിലെത്തി ഹെല്പ് ഡെസ്ക് സേവനവും എംബസി ജീവനക്കാരുടെ സഹായവും ആവശ്യപ്പെടാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ഇക്കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
Post Your Comments