Latest NewsIndia

മലയാളി ജ്യോതിഷന്‍റെ പ്രവചനം; നിരവധിപ്പേർ നാടുവിട്ടു

ബെംഗളൂരു: മലയാളി ജ്യോതിഷന്‍റെ പ്രവചനം കേട്ട് നിരവധി ആളുകൾ നാടുവിട്ടു. ഉടൻ മരിക്കുമെന്നായിരുന്നു ജ്യോതിഷന്‍റെ പ്രവചനം. ഇതുകേട്ട് ബെംഗളൂരുവിലെ ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവര്‍ഗക്കാരിലെ 25 കുടുംബങ്ങളാണ് സ്വന്തം നാടുവിട്ട് പോയത്.

ഈ ഗ്രാമത്തിലുള്ള ആളുകൾ കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന് പ്രതിവിധിയായി ഒരു നാഗ ക്ഷേത്രവും നാട്ടുകാർ സ്ഥാപിച്ചതും. തുടർന്നും മരണങ്ങൾ ഉണ്ടായതോടെയാണ് ഇവർ മലയാളി ജ്യോതിഷന്‍റെ ഉപദേശം തേടിയത്. വീണ്ടും മരണം സംഭവിക്കുമെന്ന് അറിഞ്ഞതോടെ നാടുവിടുകയായിരുന്നു.കൊപ്പാളിലേക്കും ഉഡുപ്പി കോട്ടേശ്വരയിലേക്കുമാണ് ഇവര്‍ ഇപ്പോള്‍ കുടിയേറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button