ചെന്നൈ•ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍.
കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നിലവിലെ വൈദ്യ സഹായങ്ങളോടെ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന വിദഗ്ദ സംഘം നേരത്തേ അറിയിച്ചിരുന്നു.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകള്‍ കനിമൊഴിയും അറിയിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നില്ല.
കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാര്‍ത്തയറിഞ്ഞ് വന്‍ ജനാവലിയാണ് ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
Post Your Comments