തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. സംഭവത്തെത്തുടർന്ന് തൊമ്മൻകുത്തിലെ പാലം വെള്ളത്തില്‍ മുങ്ങുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ആളപായം ഒന്നുമുണ്ടായില്ല. തൊമ്മൻകുത്ത് പ്രദേശവാസികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇടുക്കി അണക്കെട്ടിൽ 2393.16 അടിയും മുല്ലപ്പെരിയാറിൽ 135.95 അടിയുമായി ജലനിരപ്പ്. മഴയും നീരൊഴുക്കും തുടര്‍ന്നാൽ 5 ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തൽ.
Read also:വിലകൂടിയ ബൈക്ക് ഓടിക്കാൻ ഉടമയോട് അനുവാദം ചോദിച്ച് പോലീസുകാരൻ
2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2400 അടിയിലെത്തുമ്പോൾ ഡാം തുറക്കാമെന്നാണ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്.
Post Your Comments