KeralaLatest News

മലയാളികളുടെ തെറി വിളി നിര്‍ത്താനാകാതെ ഫേസ്ബുക്ക് : തെറികള്‍ക്ക് ഇംഗ്ലീഷ് വാക്കില്ലാത്തത് തിരിച്ചടി

 

കൊച്ചി ; സോഷ്യല്‍മീഡിയയില്‍ മലയാളികളുടെ തെറിവിളിയ്ക്ക് അവസാനമില്ല. ആരുടെയെങ്കിലും മുഖത്ത് നോക്കി തെറി വിളിയ്ക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കുന്നത് ഫേസ്ബുക്കിലൂടെയായിരിക്കും. അതിനാല്‍ മലയാളിയ്ക്ക് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴുമെല്ലാം ഫേസ്ബുക്കില്‍ തെറിവിളികളുടെ പൂരമായിരിക്കും. എന്നാല്‍ ഇംഗ്ലീഷ് മാത്രം മനസിലാകുന്ന ഫേസ്ബുക്കിനെ വലയ്ക്കുക്കുന്നത് വേറൊന്നുമല്ല മലയാളികളുടെ പച്ചത്തെറി പ്രയോഗമാണ്. മലയാളികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന തെറികള്‍ ഫേസ്ബുക്കിനെ പറഞ്ഞു മനസിലാക്കുന്നതാണ് ഹൈ ടെക് സെല്ലിന്റെ ഏറ്റവും വലിയ തലവേദന. പല തെറിപ്രയോഗങ്ങള്‍ക്കും തത്തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. മലയാളത്തിലുള്ള തെറികള്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ അത് പോസിറ്റീവ് മീനിംഗായി മാറുന്നു.

ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പരാതികളാണ് പോലീസിന്റെ ഹൈ ടെക് സെല്ലിന് ലഭിച്ചിരിക്കുന്നത്. സ്ത്രീകളെ അപമാനിച്ചുവെന്ന തരത്തിലുള്ള പരാതികളാണ് മലയാളികളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വരുന്നത്.

സിനിമാ ട്രോള്‍ ഉപയോഗിച്ചുള്ള കളിയാക്കലിനും തെറിവിളികള്‍ക്കും കേസെടുക്കാന്‍ പ്രത്യേക വകുപ്പില്ല. ഇങ്ങനെ ഇത്തരം ചില്ലറ സൗകര്യങ്ങള്‍ മറയാക്കി മലയാളികളുടെ തെറിവിളിയ്ക്ക് ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനേയും കൂട്ടുപിടിയ്ക്കുന്നു. ചുരുക്കി പറഞ്ഞാല്‍ മലയാളികള്‍ സൈബര്‍ ലോകത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ലെന്നു സാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button